മികച്ച പിടിഎക്കുള്ള ജില്ലാതല അവാർഡ് ആന്തട്ട ഗവ: യുപിക്ക്

news image
Nov 15, 2023, 4:20 am GMT+0000 payyolionline.in

കൊയിലാണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച വിദ്യാലയ പി.ടി.എ കൾക്കുള്ള ഈ വർഷത്തെ ജില്ലാ തല അവാർഡ് കൊയിലാണ്ടി ആന്തട്ട ഗവ യു പി.സ്കൂളിന് ലഭിച്ചു. എഴുപതിനായിരം രൂപയാണ് അവാർഡ് തുക. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ അവാർഡുദാന പരപാടി ഉദ്ഘാടനം ചെയ്തു.ലഹരി ശീലങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ സ്കൂൾ പി.ടി.എകളുടെ ഉത്തരവാദിത്വം കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി. എ പ്രസിഡണ്ട് എ.ഹരിദാസ് എന്നിവർ അവാർഡ് ഫലകം ഏറ്റുവാങ്ങി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി അധ്യക്ഷയായിരുന്നു, വിദ്യാഭ്യാസ ഉപ ഡയരക്ടർ സി.മനോജ് കുമാർ , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാദിയ ബാനു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ജയകൃഷ്ണൻ , സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ യമുന, ആന്തട്ട ഗവ.യുപി.സ്കൂൾ പ്രധാനധ്യാപകൻ എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe