പയ്യോളി : ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ നീട്ടിയെങ്കിലും പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ അടിന്തിര ഇടപടൽ ആവശ്യ പ്പെട്ടുകൊണ്ട് പിടി ഉഷ എംപി റെയിൽവേ മന്ത്രിയെ ശനിയാഴ്ച്ച നേരിൽ കാണും.
ട്രെയിൻ നീട്ടിയതിൽ എംപി മലബാറിലെ യാത്രക്കാർക്കുവേണ്ടി ട്രെയിനിനെ സ്വാഗതം ചെയ്‌തെങ്കിലും പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ അടിയന്തിര ഇടപെടൽ നടത്തുമെന്നും അറിയിച്ചു .
1500 ലധികം യാത്രക്കാർ നിലവിൽ പയ്യോളി ഉണ്ടെന്നും, കേന്ദ്രസർക്കാർ സ്പെഷ്യൽ ഉത്തരവിൽ അനുവദിച്ച സ്റ്റോപ്പേജ് തുടരണമെന്നും എംപി സൂചിപ്പിച്ചു. വിഷയവുമായി കൂടിക്കാഴ്ചയിൽ കേരളത്തിലെ വിവിധ റെയിൽവേ വിഷയങ്ങളും ശ്രദ്ധയിൽപെടുത്തും .
മുൻ പയ്യോളി സ്റ്റോപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ച നടത്തിയ പ്രകാരം പയ്യോളി, തിക്കോടി ഉൾപ്പെടെ കോഴിക്കോട് ജില്ലയിയിലെയും സമീപ ജില്ലയിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ പ്രാഥമിക സാഹചര്യങ്ങൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിച്ചതിന് എംപി കേന്ദ്രസർക്കാറിന് നന്ദി രേഖപ്പെടുത്തി.
പയ്യോളി സ്റ്റേഷനിലെ പാർക്കിംഗ് നവീകരണവും, വെളിച്ചം, ശൗചാലയം, പ്ലാറ്റ്ഫോം റെയിൽവേ ഗേറ്റ് വരെ നീട്ടുക , മറ്റു അമൃത് ഭാരത് സ്റ്റേഷനുകളിടെ പ്രശ്നങ്ങൾ തുടങ്ങിയവ ഉൾപ്പെടെ നിലവിൽ കേന്ദ്ര റെയിവേ മന്ത്രിക്കു കത്ത് നൽകിയവയിൽ ഉണ്ട് .