ഷൊർണൂർ – കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് വേണം: പിടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

news image
Jul 1, 2024, 6:25 am GMT+0000 payyolionline.in

പയ്യോളി: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി കേന്ദ്രസർക്കാർ പുതുതായി അനുവദിച്ച സ്പെഷൽ ട്രെയിൻ മലബാറിലെ ജനത ഇരുകയും നീട്ടി സ്വീകരിച്ചതായി എംപി പറഞ്ഞു. ഷൊർണൂർ കാസർകോട് മേഖലകളെ ബന്ധപ്പെടുത്തി കൂടുതൽ മെമു സർവീസുകളും , മറ്റ് യാത്രക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങളും അവതരിപ്പിച്ചു. പുതുതായി അനുവദിച്ച സ്പെഷ്യൽ ട്രെയിനിന് പയ്യോളി സ്റ്റോപ്പ് വേണമെന്ന ആവശ്യവും മന്ത്രിയെ നേരിൽകണ്ട് ഉന്നയിച്ചിട്ടുണ്ട്. സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച ദിവസം തന്നെ പയ്യോളി സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രിക്കും റെയിൽവേ ജി എമ്മിനും കത്ത് അയക്കുകയും ഫോൺ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധ ജനകീയ പ്രശ്നങ്ങൾ മന്ത്രിയുടെ മുൻപാകെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe