ഷാഫി പറമ്പിൽ എം.പി മൂരാട് – പയ്യോളി ഹൈവേയിലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു

news image
Jul 20, 2024, 1:59 pm GMT+0000 payyolionline.in

പയ്യോളി:മൂരാട് പാലത്തുനിന്നും തുടങ്ങിയ ആദ്യത്തെ സന്ദർശനം മൂരാട് ഓവർ ബ്രിഡ്ജുമായി ബന്ധപ്പെട്ടു കൊണ്ട് അതി രൂക്ഷമായ വെള്ളക്കെട്ടുള്ള ഇരുഭാഗവും, പ്രൊജക്റ്റ് ഡയറക്ടറുടെ സാന്നിധ്യത്തിൽ വിലയിരുത്തുകയും ശാശ്വതമായ പരിഹാരമായ ഡ്രൈനേജിന്റെ കണക്ടിവിറ്റിയും കൂടാതെ ജനങ്ങൾ സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ ഫുട്പാത്തിനും അംഗീകാരം നൽകാമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉറപ്പു നൽകി. മൂരാട് പാലത്തിന്റെ സമീപം തന്നെ വീടുകളിൽ വെള്ളം കയറുന്ന പ്രദേശത്ത് പരിഹാരം കാണാനുള്ള പ്രൊജക്റ്റ് തയ്യാറാക്കാൻ തത്വത്തിൽ ധാരണയായി. അയനിക്കാട് അണ്ടർ പാസ്സുമായി ബന്ധപ്പെട്ടുകൊണ്ട് റോഡിലേക്ക് കണക്ടിവിറ്റി ഇല്ല എന്നുള്ള പരാതി ജനങ്ങൾ ഉന്നയിക്കുകയും ആ പരാതി പരിഹരിക്കുന്നതിനുള്ള ഉറപ്പും നൽകി.

പയ്യോളി ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് നിലവിലുള്ള ശോചനീയാവസ്ഥ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പരിഹാരം കാണാൻ തീരുമാനിച്ചു. അതോടൊപ്പം തന്നെ ഡ്രൈനേജുമായി ബന്ധപ്പെട്ടു കൊണ്ട് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നാളെ രാത്രി 9 മണിക്ക് മുൻസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ ഡ്രൈനേജിന്റെ പ്രവർത്തി പുനരാരംഭിക്കും. പയ്യോളി ഹൈസ്കൂളിന്റെയും പെട്രോൾ പമ്പിന്റെ അടുത്തുള്ള വെള്ളക്കെട്ട് പരിഹരിക്കാൻ നിലവിലെ ഡ്രൈനേജ് ശക്തിപ്പെടുത്തി പരിഹാരം കാണുവാനും അല്ലെങ്കിൽ റവന്യൂ പൊതുമരാമത്ത് ലോക്കൽ ബോഡിയിലെ ജനപ്രതിനിധികൾ ജനങ്ങൾ തുടങ്ങിയവരുടെ ഒരു സംയുക്ത മീറ്റിംഗ് വിളിച്ചുചേർത്ത് പ്രശ്നപരിഹാരത്തുള്ള ശ്രമം നടത്തും.

തിക്കോടി ഡ്രൈനേജുമായി ബന്ധപ്പെട്ട് വീടുകളിൽ കയറിയ വെള്ളക്കെട്ട് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും തിക്കോടി റെയിൽവേ സ്റ്റേഷൻ സമീപമുള്ള അണ്ടർ പാസുമായി ബന്ധപ്പെട്ട് 250 മീറ്റർ മുന്നോട്ടേക്ക് നീക്കി അണ്ടർ പാസ് ലഭിക്കുവാനുള്ള തടസ്സം നീക്കി എടുക്കുവാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കും. നന്തി ബൈപ്പാസുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വെള്ളക്കെട്ടിനും സർവീസ് റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ നടത്തുവാൻ പ്രൊജക്റ്റ് ഡയറക്ടർ ചുമതലപ്പെടുത്തി. പ്രൊജക്റ്റ് ഡയറക്ടർ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥലം വിസിറ്റ് ചെയ്യുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

കുന്ന്യോറമല മണ്ണടിച്ചിലുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളാണ് ലഭിച്ചത്. മെറ്റൽ സോയിലുമായി ബന്ധപ്പെട്ടു ഒട്ടനവധി ആശങ്കകളും പ്രയാസങ്ങളും പ്രദേശവാസികൾ അനുഭവിക്കുന്നുണ്ട് എന്നുള്ളത് നേരിട്ട് ബോധ്യപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി സംസാരിച്ചു. 24നുള്ളിൽ വിദഗ്ധസംഘം സന്ദർശിക്കുകയും ഓഗസ്റ്റ് ഒന്നാമത്തെ ആഴ്ചയോടുകൂടി കൃത്യമായിട്ടുള്ള പരിഹാരം കാണാൻ ശ്രമിക്കും ഇല്ലെങ്കിൽ ആ ഭൂമിയും കൂടി നാഷണൽ ഹൈവേ അതോറിറ്റിയുടെ ഭാഗമാക്കി മാറ്റി അർഹമായ നഷ്ടപരിഹാര തുക വാങ്ങിക്കൊടുക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ തീരുമാനിച്ചു.

അതുവരെ അപകടാവസ്ഥയിൽ താമസിക്കുന്നവരെ കമ്പനിയുടെ ചെലവിൽ വാടകക്ക് മറ്റൊരു താമസസ്ഥലത്തേക്ക് മാറ്റുവാനും തീരുമാനിച്ചു. പന്തലായിനി മിനി അണ്ടർ പാസും അവിടെയുള്ള വെള്ളക്കെട്ടും പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ദ്രുതഗതിയിൽ മുന്നോട്ടു കൊണ്ടുപോകും മണമൽ താഴെ അണ്ടർ പാസിന് വേണ്ടിയിട്ടുള്ള പ്രദേശവാസികളുടെ ആവശ്യം നാഷണൽ ഹൈവേ അതോറിറ്റിയെ ബോധ്യപ്പെടുത്തുവാൻ തീരുമാനമായി. മൂന്നോളം വരുന്ന വീടുകളിൽ നാഷണൽ ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കൊണ്ട് ആരുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുന്ന പ്രയാസകരമായ സാഹചര്യം പ്രോജക്ട് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും മൂന്ന് ദിവസം കൊണ്ട് പരിഹാരം കണ്ടെത്തുമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പു നൽകി.

എൻ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടർ ആശുദേഷ് സിൻഹ, അദാനി പ്രൊജക്ട് ഡയരക്ടർ പ്രേംകുമാർ, വഗാഡ് പ്രൊജക്ട് ഡയരക്ടർ രാജശേഖർ എന്നിവർ ഷാഫി പറമ്പിൽ എംപിയുടെ കൂടെ ഉണ്ടായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe