ശ്രീ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രോത്സവത്തിന് കൊടിയേറി

news image
Mar 22, 2025, 3:35 pm GMT+0000 payyolionline.in

കൊയിലാണ്ടി : പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രോത്സവം, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീഅണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് ക്ഷേത്രം വനിത സമിതിയുടെ തിരുവാതിരക്കളി പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

രണ്ടാം ദിവസമായ ഞായർ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 8 മണിക് തിരുവനന്തപുരം സംഘ കേളി, അവതരിപ്പിക്ക നാടകം – ലക്ഷ്മണ രേഖ – അരങ്ങേറും.

മൂന്നാം ദിവസമായ തിങ്കൾ രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഉച്ചക്ക് 12.30 ന് പുക്കുട്ടിച്ചാത്തൻ വെള്ളാട്ട്. ഉച്ചക്ക് 1 മണി മുതൽ സമൂഹസദ്യ . വൈകീട്ട് 4 മണിക്ക് പൂക്കുട്ടിച്ചാത്തൻ തിറ തുടർന്ന് നേരം പുലരും വരെ വിവിധ തിറകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe