‘വ്യാപാരികളെ ദ്രോഹിക്കരുത്”: പയ്യോളി നഗരസഭക്ക് മുമ്പിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ- വീഡിയോ

news image
Jan 23, 2024, 6:51 am GMT+0000 payyolionline.in

പയ്യോളി: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളി നഗരസഭക്ക് മുമ്പിൽ നടന്ന വ്യാപാരികളുടെ ധർണ്ണയിൽ പ്രതിഷേധമിരമ്പി.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി, മൂരാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പയ്യോളി നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
22 ആവശ്യങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്ക് മുൻപിൽ വ്യാപാരികൾ ധർണ നടത്തിയത്.

പയ്യോളി ടൗണിൽ നിന്ന് പ്രകടനമായാണ് വ്യാപാരികൾനഗരസഭയ്ക്ക് മുമ്പിൽ എത്തിയത്. പയ്യോളി നഗരസഭ ഓഫീസ് ധർണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് മാണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം ഫൈസൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി റാണാപ്രതാപ്, മുൻ യൂണിറ്റ് പ്രസിഡണ്ട്മാരായ ശശീന്ദ്രൻ തരിപ്പയിൽ, സി പി രവീന്ദ്രൻ, ഭാരവാഹികളായ കെഎം ഷമീർ, എസ് എം അബ്ദുൽ ബാസിത്, മൂരാട് യൂണിറ്റ് ജനറൽ സെക്രട്ടറി സാജിദ് കൈരളി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മൂരാട് യൂണിറ്റ് പ്രസിഡണ്ട് ബാബു മുല്ലക്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ പയ്യോളി യൂണിറ്റ് ട്രഷറർ നിധീഷ് ഷൈനിങ് ധർണ്ണക്ക് നന്ദി പറഞ്ഞു.

നേരത്തെ ടൗണിൽ നടന്ന പ്രകടനത്തിന് യു.സി ഗഫൂർ, എം വീരേന്ദ്രൻ, ഫൈസൽ ആൽഫ, മിസ്രി കുഞ്ഞമ്മദ്, ടി എം പ്രേമദാസൻ, മുഹമ്മദ് നൈസ്, വടക്കയിൽ ഹാരിസ്, എം സവാദ് എന്നിവർ നേതൃത്വം നൽകി.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe