തിക്കോടി: ബി ജെ പി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് കൂട്ടിയ കേരള സർക്കാർ നടപടിക്കെതിരെ തിക്കോടി കെ എസ് ഇ ബി ഓഫീസ് മാർച്ചും ധർണയും നടത്തി. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.മുരളീധരന്റെ അധ്യക്ഷതയിൽ നടന്നധർണ ജില്ലാക്കമ്മിറ്റി അംഗം അഡ്വ. വി. സത്യൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു , പെൻഷനേഴ്സ് സംഘ്ജില്ലാ ജോ : സെക്രട്ടറി പി.പി.ബാലചന്ദൻ ,ബ്ലോക്ക് പ്രസിഡന്റ് ടി. ഭാസ്കരൻ മാസ്റ്റർ, ബി ജെ പി വൈ.പ്രസി.കോരച്ചൻ കണ്ടി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പഞ്ചാ. ജന: സെകട്ടറി ടി എൻ വിശ്വനാഥൻ നന്ദിപറഞ്ഞു. സത്യൻ കാരേക്കാട്,കെ ദാമോദരൻ നായർ, വി പി ബിജു, വിജീഷ് പി വി, പ്രജീഷ് എടക്കോട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.