പയ്യോളി : ധർമച്യുതി, മൂല്യ ശോഷണം, വർഗീയത, ലൈംഗിക അരാജകത്വം എന്നിവക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി വിസ്ഡം ഗേൾസ് ജില്ലാ സംഗമം ഓഗസ്റ്റ് 6 ന് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് വിസ്ഡം ഗേൾസ് ‘ സ്വാലിഹ ‘ എന്ന പേരിൽ ഒരു ഏക ദിന പഠന കേമ്പ് സംഘടിപ്പിക്കുന്നു. ‘സദ്‌വൃത്ത’ എന്നർത്ഥത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിജ്ഞാന പ്രദമായ നിരവധി വിഷയങ്ങൾ അവതരിപ്പിക്കും. അതോടൊപ്പം എഡ്യൂക്കേഷൻ ഗൈഡൻസ്, കൗൺസിലിങ് ഇന്ററാക്ടീവ്, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ നടക്കും.
രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ വിസ്‌ഡം ഗേൾസ് സ്റ്റേറ്റ് സെക്രട്ടറി റജ് വ ഉദ്ഘാടനം നിർവഹിക്കും. ഡോ.അബ്ദുല്ല ബാസിൽ, മുനവർ സ്വലാഹി, മുജാഹിദ് അൽ ഹികമി, ഷബീബ് സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, സഫാന സലീം, ഫരീദ എന്നിവർ ക്ലാസ് എടുക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത ആയിരത്തോളം വിദ്യാർത്ഥിനികൾ പരിപാടിയിൽ പങ്കെടുക്കും. വിസ്‌ഡം സ്റ്റുഡന്റസ് ജില്ല പ്രസിഡന്റ് ഫാരിസ് അൽ ഹികമി, ജനറൽ സെക്രട്ടറി സാലിഹ് അരിക്കുളം, വൈസ് പ്രസിഡന്റ് സൈഫുല്ല അബുബക്കർ, വിസ്‌ഡം ഇസ്ലാമിക് ഓർഗാണൈസേഷൻ ജില്ല പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ്, പയ്യോളി മണ്ഡലം പ്രസിഡന്റ് സി. എം.കെ അഹ്‌മദ്, മുസ്തഫ പയ്യോളി, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.