പയ്യോളി: “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസ് ഡിസംബർ 24 ന് പയ്യോളിയിൽ നടക്കും. ഫാമിലി കോൺഫറൻസിൻ്റെ പ്രഖ്യാപനം പയ്യോളിയിൽ വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ് നിർവ്വഹിച്ചു. കുടുംബത്തിൽ സമാധാനവും ശാന്തിയും ഉണ്ടായാൽ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ .
തകരുന്ന കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന താണു സമ്മേളനത്തിന്റെ സന്ദേശം എന്ന് അദ്ദേഹം പറഞ്ഞു. വിസ്ഡം ജില്ലാ ട്രഷറർ സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് ബാസിം അൽ ഹികമി, ഒ.കെ.ലത്തീഫ്, മൊയ്തു മേനിക്കണ്ടി എന്നിവർ സംസാരിച്ചു. ജമാൽ കൊല്ലം സ്വാഗതവും മുഹമ്മദലി നന്തി നന്ദിയും പറഞ്ഞു.