പയ്യോളി: വിശ്വാസവിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ ഡിസംബർ 24ന് പയ്യോളിയിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പയ്യോളിയിൽ മുജാഹിദ് സംഗമം സംഘടിപ്പിച്ചു.
ആത്മീയ ചൂഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിശ്വാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കുടുംബങ്ങളിൽ അരാജകത്വത്തിന് കാരണമാകുന്ന വിധത്തിൽ ലഹരി വ്യാപനം അതിരൂക്ഷമായതിനാൽ ഗ്രാമപഞ്ചായത്തിലും വാർഡ് തലങ്ങളിലും ജനകീയ സമിതികൾ രൂപീകരിച്ച് ബോധവൽക്കരണവും ആവശ്യമായ നിയമ സംവിധാനങ്ങളും വ്യാപകമാക്കണമെന്നും ആവശ്യപ്പെട്ടു.
പയ്യോളി അരങ്ങിൽ ശ്രീധരൻ ഹാളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ ജമാൽ മദനി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് മമ്മത് തിക്കോടി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീർ സലഫി, വിസ്ഡം ജില്ലാ കമ്മിറ്റിയംഗം ബഷീർ മണിയൂർ വിവിധ വിഷയങ്ങൾ ആസ്പതമാക്കി സംസാരിച്ചു. ചർച്ചയിൽ മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു.
വിസ്ഡം മണ്ഡലം സെക്രട്ടറി അബ്ദുൽ സലാം പോണാരി സ്വാഗതവും സൈഫുള്ള തുറയൂർ നന്ദിയും പറഞ്ഞു.