പയ്യോളി: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. കണ്ണംകുളം ദാറുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എൻ കെ അഫ്സൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് എസ് കെ സമീർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സദക്കത്തുള്ള സി പി, നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ, ബഷീർ മേലടി, പി വി അഹമ്മദ്,എ പി റസാക്ക്, ഫാസിൽ നടേരി, ഫൈസൽ ഒ കെ, എ പി കുഞ്ഞബ്ദുള്ള, നൗഷാദ് ടി പി, മൻസൂർ മൂരാട്,അബൂദ്, സവാദ്, സുഫാദ് തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ കെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. എസ് എം അബ്ദുൽ ബാസിത് മുൻസിപ്പൽ തല സംഘാടക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. എ വി സക്കരിയ സ്വാഗതവും സിദ്ദിഖ് കെ സി നന്ദിയും പറഞ്ഞു.