നന്തിബസാർ: വായനദിനത്തിലെ ജഹാൻ ശ്രീനിഖ്- ന്റെ ജന്മദിന ആഘോഷo വേറിട്ട ഒരു അനുഭവം ആയി. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ ശ്രീധരൻ പള്ളിക്കര വായനശാലയ്ക്ക് 2500 രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചാണ് ജഹാനും കുടുംബവും ഈ ദിനം അർത്ഥപൂർണ്ണമാക്കിയത്.
കൊയിലാണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ചിങ്ങപുരം നാനാരമ്പത്ത് ശ്രീനേഷിന്റെയും മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നിഖിലയുടെയും മകനാണ് ജഹാൻ ശ്രീനിഖ്.
