ലഹരിക്കെതിരെ അണിചേരാം ; ഒക്ടോബർ 2 ന് കീഴൂർ മുതല്‍ അട്ടക്കുണ്ട് വരെ മനുഷ്യചങ്ങല തീർക്കും

news image
Sep 29, 2022, 4:00 am GMT+0000 payyolionline.in

പയ്യോളി : ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭയിലെ  16, 17, 18, 19 വാർഡുകൾ ചേർന്ന തച്ചകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു.
കമ്മറ്റിയുടെ നേതൃത്വത്തിൽ ഓരോ വാർഡിലും പ്രത്യേകം കമ്മറ്റി രൂപികരിച്ചു. ഓരോ കമ്മറ്റി 6 വീതം സ്കോ ഡുകൾ രൂപികരിച്ചു. ആയിരത്തിൽപ്പരം വീടുകൾ സന്ദർശിച്ച്  രക്ഷിതാക്കളെയും കുട്ടികളേയും ബോധവൽക്കരിച്ച്  ലഘുലേഖ വിതരണം ചെയ്തു. രണ്ടാം ഘട്ട പ്രവർത്തനം  ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് കീഴൂർഎ യു പി  സ്കൂൾ മുതൽ അട്ടക്കുണ്ടു ടൗൺ വരെ മനുഷ്യചങ്ങല തീർക്കും. രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കലാസാംസ്കാരിക സംഘടനകൾ, അമ്പലകമ്മറ്റികൾ, പള്ളി കമ്മറ്റികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരൊക്കെ ചങ്ങലയിൽ കണ്ണികളാവും.

 

വൈകുന്നേരം 4 മണിക്ക്  തീർക്കുന്ന മനുഷ്യചങ്ങല  വടക്കയില്‍  ഷഫീഖ് ഉദ്ഘാടനം  ചെയ്യും. മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം സപ്റ്റംമ്പർ 30 നു  4.30 ന് കീഴൂർ ഇ കെ  നായനാർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ചു പയ്യോളി ടൗൺ -തുറയൂരിൽ നിന്നും സ്റ്റേഡിയത്തിൽ അവസാനിക്കും. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു ഫ്ലാഗ് ഓഫ്  ചെയ്യും. മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ്,
കാര്യാട്ട് നാരായണൻ,സി. കൃഷ്ണൻ , കാട്ടുകണ്ടി ഹംസ, മതാണ്ടി അശോകൻ മാസ്റ്റർ , എം വി  ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe