പയ്യോളി : റോഡരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി . കഴിഞ്ഞ ദിവസമാണ് പുറക്കാട് കിടഞ്ഞിക്കുന്നിലെ റോഡരികിൽ നിന്ന് നാട്ടുകാരനായ പറമ്പിൽ സിറാജിന് 17,500 രൂപയടങ്ങിയ കവർ കളഞ്ഞുകിട്ടുന്നത്. ഉടൻ സമീപത്തെ കടയിൽ പണം ഏൽപിച്ച ശേഷം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിവരം കൈമാറുകയും ചെയ്തു. പണം നഷ്ടപ്പെട്ട സംഭവം ഓൺലൈൻ ചാനലിലൂടെ ഉടമയും അറിയിക്കുകയും ചെയ്തതോടെ ഉടമ വടകര മാക്കൂൽ പീടിക സ്വദേശി സന്ദീപ് സ്ഥലത്തെത്തി സിറാജിൽ നിന്ന് തുക ഏറ്റുവാങ്ങുകയായിരുന്നു .
സന്ദീപ് ഭാര്യവീടായ ചെരണ്ടത്തൂരിൽ നിന്നും പുറക്കാട് – മുചുകുന്ന് വഴി കൊയിലാണ്ടിയിലേക്ക് ബൈക്കിൽ സഞ്ചരിക്കവെയാണ് പണമടങ്ങിയ കവർ റോഡിലേക്ക് തെറിച്ചുവീണത്. വാഹനം വാങ്ങാനുള്ള ആവശ്യത്തിലേക്ക് കൊണ്ടുപോകവെയായിരുന്നു സന്ദീപിന് പണം നഷ്ടപ്പെടുന്നത്.