രാഷ്ട്രപതി ഇന്ന്​ സംസ്ഥാനത്ത്

news image
Mar 16, 2023, 3:16 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത്​ എ​ത്തും. ഉ​ച്ച​ക്ക്​ കൊ​ച്ചി​യി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. കൊ​ച്ചി ഐ.​എ​ൻ.​എ​സ്​ ഗ​രു​ഡി​ലെ അ​ട​ക്കം ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം രാ​ത്രി ത​ല​സ്ഥാ​ന​ത്ത്​ എ​ത്തും. ഹ​യാ​ത്ത്​ റീ​ജ​ൻ​സി​യി​ൽ ത​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി വെ​ള്ളി​യാ​ഴ്ച കൊ​ല്ലം അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ലെ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും. ഉ​ച്ച​ക്ക്​ തി​രു​വ​ന​ന്ത​പു​രം ഉ​ദ​യ്​ പാ​ല​സ്​ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കു​ടും​ബ​ശ്രീ​യു​ടെ ര​ജ​ത​ജൂ​ബി​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ആ​ദ്യ​മാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന ദ്രൗ​പ​ദി മു​ർ​മു​വി​ന്​​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ വി​രു​ന്നൊ​രു​ക്കും. രാ​ത്രി ഹ​യാ​ത്ത്​ റീ​ജ​ൻ​സി​യി​ലാ​യി​രി​ക്കും ഇ​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 17ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ ത​ങ്ങു​ന്ന രാ​ഷ്ട്ര​പ​തി 18ന്​ ​ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്​ പോ​കും. ഉ​ച്ച​ക്ക്​ മ​ട​ങ്ങി​യ ശേ​ഷ​മാ​ണ്​ ല​ക്ഷ​ദ്വീ​പി​ലേ​ക്ക്​ പോ​വു​ക. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന വ​ഴി രാ​ഷ്ട്ര​പ​തി കൊ​ച്ചി​യി​ൽ വീ​ണ്ടു​മെ​ത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe