രാജ്ഭവൻ മാർച്ച് വിജയിപ്പിക്കുക; എൻജിഒ യൂണിയൻ കൊയിലാണ്ടി ജനറൽ ബോഡി യോഗം

news image
Nov 16, 2022, 1:39 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം ടൗൺ ഹാളിൽ ചേർന്നു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പി സതീശൻ സംസാരിച്ചു. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ ആനുകൂല്യം ഉറപ്പു വരുത്തുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, ഫെഡറലിസം സംരക്ഷിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം ഉറപ്പു വരുത്തുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 20 ന് നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe