കാഴ്ച പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ, വി കെ കൃഷ്ണകുമാർ അനുസ്മരണം സംഘടിപ്പിച്ചു

news image
Nov 16, 2022, 1:30 pm GMT+0000 payyolionline.in

പയ്യോളി:  ‘കാഴ്ച’പള്ളിക്കരയുടെ നേതൃത്വത്തിൽ പള്ളിക്കരയിലെ നാടക പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന വി കെ കൃഷ്ണ കുമാറിനെറെയും പ്രശസ്ത തെയ്യം കലാകാരൻ ഏഷ്യാഡ് കുഞ്ഞിരാമനെയും അനുസ്മരിച്ചു. അനുസ്മരണ യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.

വേണു വെണ്ണാടി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി കെ രാജൻ സ്വാഗതമാശംസിച്ചു. ബ്ലോക്ക് മെമ്പർ എം കെ ശ്രീനിവാസൻ, വാർഡ് മെമ്പർമാരായ പ്രനില സത്യൻ, ദിബിഷ എം കെ, സി പി എം ഏരിയാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, നാടകപ്രവർത്തകൻ ദിലീപ് കിഴൂർ, എഴുത്തുകാരൻ റസാഖ് പള്ളിക്കര , പ്രമീഷ് പള്ളിക്കര എന്നിവർ ആശംസകളർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe