പയ്യോളി: ഒക്ടോബർ 18ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരം വിജയിപ്പിക്കുമെന്ന് പയ്യോളിയിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് നേതൃതലയോഗം തീരുമാനിച്ചു. യോഗം കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദൻ അധ്യക്ഷത വഹിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ, മുജേഷ് ശാസ്ത്രി, കിഴക്കയിൽ രാമകൃഷ്ണൻ, സമീർ ബാബു, കാളിയേരി മൊയ്തു, സബീഷ് കുന്നങ്ങോത്ത്, ആർ ടി ജാഫർ ,ഇ കെ ശീതൾ രാജ് ,ടി ഉണ്ണികൃഷ്ണൻ, സനീർ വില്ലങ്കണ്ടി, പി വി കെ അഷ്റഫ്, തുടങ്ങിയവർ സംസാരിച്ചു