യാത്രക്കാർക്ക് നോമ്പ് തുറക്കാൻ കൊയിലാണ്ടിയിൽ ‘ഇഫ്താർ ടെൻറ്’ ഒരുക്കി എസ്‌കെഎസ്എസ്എഫ്

news image
Mar 12, 2024, 3:40 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : മേഖല എസ്‌.കെ.എസ്.എസ്.എഫ് യാത്രക്കാർക്ക് ഇഫ്താർ ടെൻറ് കൊയിലാണ്ടിയിൽ ആരംഭിച്ചു . എസ്.വൈ.എസ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ കൊല്ലം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഷംസീർ പാലക്കുളത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

എസ്.കെ.എസ്.എസ്.എഫ് കൊയിലാണ്ടി മേഖല കമ്മിറ്റി ഇഫ്താർ ടൻറ് അൻസാർ കൊല്ലം ഉദ്ഘാടനം ചെയ്യുന്നു

അനസ് മാടാക്കര ജില്ലാ വർക്കിങ് സെക്രട്ടറി,ഫായിസ് മാടാക്കര മേഖല സെക്രട്ടറി,നജീബ് മാക്കൂടം, ഇല്യാസ് കവലാട്, ബിലാൽ നന്തി, ഹാരിസ് വലിയമങ്ങാട്, റാഷിദ് നമ്പ്രത്ത്കര എന്നിവർ സംബന്ധിച്ചു . റമദാനിൽ 30 ദിവസവും ടൻ്റ് പ്രവർത്തിക്കും. ഇത് രണ്ടാം വർഷമാണ് പുതിയ ബസ്റ്റാൻ്റിൽ എത്തുന്ന ദീർഘദൂര യാത്രക്കാർക്ക് നോമ്പ് തുറ സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഏർപ്പെടുത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe