മോദി സർക്കാരിനെ രാജ്യത്ത് നിന്ന് പുറത്താക്കണം: ആർ സത്യൻ

news image
Oct 22, 2023, 5:11 pm GMT+0000 payyolionline.in

പയ്യോളി: ബിജെപി സർക്കാരിൻ്റെ ജന വിരുദ്ധ സാമ്പത്തിക നയം കൊണ്ട് രാജ്യത്തെ ജനങ്ങൾ ഏറെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  നീചപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെങ്കിൽ മോദി സർക്കാരിനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പാർട്ടി ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ആർ സത്യൻ ആഹ്വാനം ചെയ്തു.
“ബി ജെ പി ഹഠാവോ ദേശ് ബച്ചാ വോ “എന്ന മുദ്രാവാക്യ ഉയർത്താ കൊണ്ട് പയ്യോളി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര കീഴൂരിൽ ടൗണിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം. ഉദ്ഘാടന യോഗത്തിൽ ലോക്കൽ സെക്രട്ടറി വി.എം.ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.

കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഇരിങ്ങൽ അനിൽ കുമാർ ,വൈസ് ക്യാപ്റ്റൻ റസിയ ഫൈസൽ, ഡയരക്ടർ പി.എം.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ ഐ എസ് എഫ് സംസ്ഥാന ജോയൻ്റ് സെക്രട്ടറി ബി.ദർശിത്ത്, കെ.ശശിധരൻ, കെ.സി.സന്തോഷ് ,എ രാജൻ, കെ.എം.ചന്ദ്രൻ ,പി.എം ഭാസ്ക്കരൻ, എന്നിവർ സംസാരിച്ചു. കോട്ടക്കൽ ടൗണിൽ വെച്ചു നടന്ന സമാപന യോഗത്തിൽ പുതുതായി പാർട്ടി ചേർന്ന പ്രദീപൻ കളിപ്പടിയെ മണ്ഡലം സെക്രട്ടറി അഡ്വ: സുനിൽ മോഹൻ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. തുടർന്ന് അ ഡ്വ: സുനിൽ മോഹൻ, എൻ.ശ്രീധരൻ, കെ.ശശിധരൻ, ഇരിങ്ങൽ അനിൽ കുമാർ എന്നിവർ സംസാരിച്ചു.എം.ടി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe