പയ്യോളി: മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി.സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കർക്കിടക പത്തില പ്രദർശനം നടത്തി. കർക്കിടക മാസത്തിലെ പ്രധാന വിഭവമായ 10 ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പോഷക ഗുണങ്ങളെ കുറിച്ചും പ്രഭാത് എ ടി വിശദീകരിച്ചു. വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഇലകൾ പേരും ഉപയോഗക്രമവും എഴുതി പ്രദർശിപ്പിച്ചു.
പ്രദർശന ശേഷം പത്തിലകൾ ഉപയോഗിച്ചുള്ള തോരൻ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സീഡ് കോഡിനേറ്റർ റോഷ്ന കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മാസ്റ്റർ വി. വത്സൻ ഉൽഘാടനം ചെയ്തു. കെ.നിഷിത, ടി .കെ പ്രബില, കെ. കെ നെയീമ, സി ബിജിമോൾ എന്നിവർ നേതൃത്വം നൽകി.