മേലടി എസ്ബിഐ ശാഖയില്‍ പ്രധാനമന്ത്രി ജെജെബിവൈ ഇന്‍ഷൂറന്‍സ് തുക അവകാശിക്ക് കൈമാറി

news image
Nov 1, 2023, 7:58 am GMT+0000 payyolionline.in

പയ്യോളി: സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുടെ ഇന്‍ഷൂറന്‍സ് തുക അവകാശിക്ക് കൈമാറി. എസ് ബി ഐ മേലടി ബ്രാഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ എസ് ബി ഐ റീജ്യണൽ മാനേജർ എന്‍. രഞ്ചേഷ്  സാന്നിധ്യത്തിൽ നടന്ന ചടങ്ങില്‍ നഗരസഭ ചെയർമാൻ വി. കെ. അബ്ദുറഹിമാൻ ഇൻഷുറൻസ് ക്ലെയിം തുക ആയ രണ്ട് ലക്ഷം രൂപയുടെ ചെക്ക്  അവകാശികൾക്ക് കൈമാറി. ബാങ്കിന്റെ അക്കൌണ്ട് ഉടമ അകലത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇന്‍ഷൂറന്‍സ് തുക നല്‍കിയത്.

ചടങ്ങിൽ എഫ്എൽസി  മുകുന്ദൻ തിരുമംഗലത്ത്, ബ്രാഞ്ച് മാനേജർ നിഖിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്  ഫൈസൽ, ബാങ്ക്ഉ ദ്യോഗസ്ഥർ, ഇടപാടുകാർ, നാട്ടുകാർ എന്നിവര്‍ സന്നിഹിതരായിരുന്നു. അൻപത് വയസ്സിൽ താഴെ പ്രായമുള്ള എല്ലാവർക്കും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി എടുക്കാവുന്ന ഇൻഷുറൻസ് ആണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന. രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉള്ള ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 436 രൂപ ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe