മൂരാട് യുവശക്തി തിയറ്റേഴ്സ് ഇരിങ്ങൽ നാരായണി- കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും നടത്തി

news image
Jul 18, 2024, 12:10 pm GMT+0000 payyolionline.in

പയ്യോളി: മൂരാട് യുവശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച ഇരിങ്ങൽ നാരായണി – കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും പ്രതിഭകൾക്ക് അനുമോദനവും  ഇരിങ്ങൽ നാരായണി പ്രതിഭാ പുരസ്കാര പ്രഖ്യാപനവും  മൂരാട് ലൈബ്രറിയിൽ വച്ച്നടന്നു. സിനിമാ  സാഹിത്യ നിരൂപകൻ വി കെ ജോബിഷ്  ഉദ്ഘാടനം ചെയ്തു. വി കെ ബിജു അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ പൗർണ്ണമി ശങ്കറിനെ പരിപാടിയിൽ ആദരിച്ചു.

ഇരിങ്ങൽ നാരായണി  കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും വി കെ ജോബിഷ് ഉദ്ഘാടനം ചെയ്യുന്നു.

എൽഎസ്എസ്  വിജയികളായ ആദിനാഥ്, എസ് എസ് നൂപുര , യുഎസ്എസ് വിജയി ലാമിയ അബ്ദുൾ റഷീദ്, എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ പി വി അന്വയ , കെ എൻ ആര്യലക്ഷ്മി , സായന്ദ് എസ് മഹേന്ദ്രൻ, നിതികാ മനോജ്, റിതികാ മനോജ്, കെ ടി ശ്രേയ , റിയ ഹലീമ, ഫന്ന ഷാജി, എസ് ഗൗരി പാർവ്വതി, അനീറ്റ പ്രദീപൻ, വേദിക രാജേഷ്കുമാർ ,എസ് അനൈനാസജീഷ്, എസ് അഷികാ രാജ് , അശ്വജ് ശങ്കർ , മുഹമ്മദ് ഫർഹാൻ, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ ശ്രീശാന്ത് സുരഭിന്ദ്, പി വി ദിയ  എന്നിവരെയും അനുമോദിച്ചു. സെക്രട്ടറി കെ കെ രമേശൻ സ്വാഗതവും വി കെ സലീം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe