പയ്യോളി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സംഘ പരിവാർ അനുകൂല ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ‘മിസ്റ്റർ സംഘിഖാൻ ഇത് കേരളമാണ് ‘ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഎം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ആർജെഡി നേതാവ് എം കെ പ്രേമൻ അധ്യക്ഷനായി. സിപിഎം ജില്ലാകമ്മിറ്റി അംഗം ഡി ദീപ, ടി ചന്തു , സിപിഐ നേതാവ് സന്തോഷ് കുന്നുമ്മൽ, എൻസിപി മണ്ഡലം പ്രസിഡന്റ് എൻ വി ബാലകൃഷ്ണൻ, കോൺഗ്രസ് എസ് നേതാവ് കെ കെ കണ്ണൻ, ഐഎൻഎൽ മണ്ഡലം പ്രസിഡന്റ് ഖാലിദ് പയ്യോളി എന്നിവർ സംസാരിച്ചു. വി എം ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.