മിസ്റ്റർ കോഴിക്കോട് ചാമ്പ്യനായത് കൊയിലാണ്ടി സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍

news image
Mar 12, 2023, 10:14 am GMT+0000 payyolionline.in

കൊയിലാണ്ടി: ബോഡി ബിൽഡിംഗിൽ കൊയിലാണ്ടി സ്വദേശി ചാമ്പ്യനായി. 47-ാം മിസ്റ്റർ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ടൈറ്റിൽ വിന്നറായാണ് എ വിജേഷ് ചാമ്പ്യനായത്. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ് എ വിജേഷ്. 2022 ൽ മിസ്റ്റർ കേരള പോലീസിൽ സംസ്ഥാന തലത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe