“വർണ്ണോത്സവം 2023 “; പുറക്കാട് സൗത്ത് എൽപി സ്കൂൾ 116-ാം വാർഷികാഘോഷം

news image
Mar 12, 2023, 10:47 am GMT+0000 payyolionline.in

 

പയ്യോളി: പുറക്കാട് സൗത്ത് എൽ. പി സ്കൂൾ “വർണ്ണോത്സവം 2023 ” 116-ാം വാർഷികാഘോഷം പിടിഎ പ്രസിഡൻറ് കുയ്യണ്ടി രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ കലാ സാംസ്കാരിക സാഹിത്യ പ്രവർത്തകൻ പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥി ആയിരുന്നു.

വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ്, എ ഇ ഒ വിനോദ്, ബി. പി സി അനുരാജ് മാസ്റ്റർ, എച്ച് എം ഫോറം കൺവീനർ ദാവൂദ് മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ നൽകി ആദരിച്ചു.

സ്റ്റാഫ് സെക്രട്ടറി പി. രമ്യ ടീച്ചർ അക്കാദമിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് മെമ്പർ രാജീവൻ കൊടലൂർ, വിദ്യാലയ വികസന സമിതി ശ്രീധരൻ കോരച്ചം കണ്ടി , സ്കൂൾ മാനേജർ വാസുദേവൻ മാസ്റ്റർ  എന്നിവർ ആശംസ അർപ്പിച്ചു. കുട്ടികളുടേയും അമ്മമാരുടേയും കലാപരിപാടി, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് നയിക്കുന്ന വാമൊഴിച്ചിന്ത് തുടങ്ങിയ പ്രോഗ്രാമുകൾ ശ്രദ്ധേയമായി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുഷമ ആർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജോയ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe