പയ്യോളി: മാലിന്യ മുക്ത നവകേരള ക്യാമ്പയിൻ രണ്ടാം ഘട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തിയ ശില്പശാല നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു . 2023 ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെ നടത്തിയ മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഒന്നാം ഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് സമ്പൂർണ്ണത സുസ്ഥിരത , മനോഭാവമാറ്റം, കാര്യശേഷി വികസനം എന്നിവയിലൂന്നിയുള്ള രണ്ടാം ഘട്ട പ്രവർത്തനത്തിലൂടെ പയ്യോളിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി നിലനിർത്തുന്നതിനുള്ള കർമ്മപരിപാടികളാണ് ശില്പ ശാലയിൽ ചർച്ച ചെയ്തത്.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശില്പ ശാലയിൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, ജില്ലാതല ഇൻ്റേണൽ വിജിലൻസ് ഓഫീസർമാരായ അനിൽകുമാർ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജില്ലാ നഗരസഭ നേട്ടങ്ങൾ സിനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി.ടി.കെ യും നഗരസഭയിലെ സ്ഥിതിവിവരങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാറും , മാലിന്യ മുക്തം നവകേരളം പരിപാടി കേരള ഖരമാലിന്യ പരിപാലന പദ്ധതി സോഷ്യൽ എക്സ്പേർട്ട് ജാനറ്റും, ഹരിതകർമ്മസേനയുടെ നിലവിലെ സ്ഥിതി കെ.സി ബിന്ദുവും വിശദീകരിച്ചു.
വിവിധ ഗ്രൂപ്പ് ചർച്ചയിൽ വിലയിരുത്തിയ നിർദ്ദേശങ്ങൾ ശില്പശാലയിൽ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി വിജില എം സ്വാതവും, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. മജീദ് നന്ദിയും പറഞ്ഞു.