‘മാലിന്യമുക്തം നവകേരളം’; ഹരിതസഭയിൽ പയ്യോളിയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

news image
Jun 5, 2023, 3:54 pm GMT+0000 payyolionline.in

 

പയ്യോളി : ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിയിൽ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിനും ഹരിതസഭ ചേർന്നു. മാർച്ച് 15 മുതൽ ജൂൺ 5 വരെ നടത്തിയ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ടാണ് സഭയിൽ അവതരിപ്പിച്ചത്.
ഹരിതസഭ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനവും പ്രതിജ്ഞ ചൊല്ലലും ചടങ്ങിൽ ചെയർമാൻ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിന സന്ദേശം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മഹിജ എളോടി നല്കി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി വിനോദ് കൗൺസിലർ ടി. ചന്തുമാസ്റ്റർ എന്നിവർ സംസാരിച്ചു.

 

നഗരസഭയിൽ നടത്തിയ ഒന്നാം ഘട്ട പ്രവർത്തങ്ങളുടെ റിപ്പോർട്ട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ക്ലീൻ സിറ്റി മാനേജർ ടി.ചന്ദ്രൻ അവതരിപ്പിച്ചു. പൊതു പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ പവർ പോയിന്റ് പ്രസന്റേഷൻ നോഡൽ ഓഫീസർ നഗ സഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബിന്ദു മോൾ നടത്തി. ഹരിത കർമ്മസേനയുടെ പ്രവർത്തനവും നേരിടുന്ന വെല്ലുവിളികളും സംബ്ബന്ധിച്ച കാര്യങ്ങൾ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി കെ.സി ബിന്ദു അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് തിരിഞ്ഞ് റിപ്പോർട്ടിൽ മേൽ ചർച്ച ചെയ്യുകയും പുതിയ നിർദ്ദേശങ്ങൾ നഗരസഭ ചെയർമാന് സമർപ്പിക്കുകയും ചെയ്തു. ചർച്ചയിലെ നിർദ്ദേശങ്ങൾ ദാസൻ എം.കെ, കുടുംബശ്രീ ചെയർ പേഴ്സൺ രമ്യാ പി പി , ഷമീർ കെ.സി, ജയക്യഷ്ണൻ എന്നിവർ സഭയിൽ അവതരിപ്പിച്ചു. ചർച്ചകൾ ക്രോഡീകരിച്ച് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് സംസാരിക്കുകയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.

പാനൽ അംഗം അശോകൻ മാസ്റ്റർ മാതാണ്ടി ഹരിത സഭ നിയന്ത്രിച്ചു. സഭയിൽ അവതരിപ്പിച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജനകീയ ഹരിത ഓഡിറ്റ് സമിതിക്ക് സോഷ്യൽ ഓഡിറ്റിന് വേണ്ടി കൈമാറി. സർക്കാർ നിയമിച്ച രണ്ട് ഉദ്യോഗസ്ഥരായ വീണ. എസ്, രാജേഷ്.ആർ എന്നിവർ ഹരിതസഭ നിരീക്ഷകരായിരുന്നു.
ഹരിതസഭയ്ക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രകാശൻ നന്ദിയും പറഞ്ഞു.
കൗൺസിലർമാർ , ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന, കുടുംബശ്രീ, രാഷ്ട്രീയ പാർട്ടി, യുവജന സംഘടന, സോഷ്യൽ ഓഡിറ്റ് സമിതി, ക്ലീൻ പയ്യോളി പ്രവർത്തകർ , വ്യാപാരി വ്യവസായി ഏകോപന സമിതി, ഗ്രന്ഥശാല പ്രവർത്തകർ , റസിഡൻസ്, തൊഴിലാളി സംഘടന , എൻ എസ് എസ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, ഡിവിഷൻ ആരോഗ്യ ശുചിത്വ കമ്മറ്റി അംഗങ്ങൾ, വനിതാ സംഘടന, ഘടക സ്ഥാപന മേധാവികൾ, പെൻഷനേഴ്സ് സംഘടന, സീനിയർ സിറ്റിസൺ ഫോറം തുടങ്ങി 250 പേർ ഹരിത സഭയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe