കിഴൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

news image
Jul 18, 2024, 10:13 am GMT+0000 payyolionline.in

കിഴൂർ: രാവിലെ 10.30 ഓടെയാണ് കിഴൂർ ശിവക്ഷേത്രത്തിന് സമീപം മരം വീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടത്. കുന്നുമ്മൽ താഴെ വള്ളി ബിന്ദു ദേവൻ എന്നവരുടെ പറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത് .

വടകര അഗ്നിരക്ഷ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഫയർ ഓഫീസർമാരായ പി. കെ ജെയ്‌സൽ, കെ. ബിനീഷ്, സാരംഗ്, മുനീർ എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe