മനുഷ്യച്ചങ്ങല പയ്യോളിയിൽ മനുഷ്യമതിലായി

news image
Jan 20, 2024, 1:47 pm GMT+0000 payyolionline.in

പയ്യോളി: ‘ ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യ മതിലായി മാറി. വൈകീട്ട് 4  മുതൽ തന്നെ  കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.

ആയിരക്കണക്കായ  യുവജനങ്ങൾ ദേശീയപാതയിലേക്ക്എത്തിക്കൊണ്ടിരുന്നു.  മൂടാടി മുതൽ മൂരാട് പാലംവരെ പതിനായിരക്കണക്കായ  യുവജനങ്ങളാണ് മനുഷ്യചങ്ങലയിൽ അണിനിരന്നത്.

മനുഷ്യ ചങ്ങലയുടെ ഭാഗമായി പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം സിപിഐ എം പയ്യോളി ഏരിയ കമ്മിറ്റിയംഗം ടി ചന്തു ഉദ്ഘാടനം ചെയ്തു. കെ ടി ലിഖേഷ് അധ്യക്ഷനായി. പി വി മനോജൻ, എൻ സി മുസ്തഫ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ പയ്യോളി  നോർത്ത്മേഖല സെക്രട്ടറി  ബി അഖിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ബ്ലോക്ക് കമ്മിറ്റി അംഗം എ വിഷ്ണു രാജ് സ്വാഗതവും പയ്യോളി സൗത്ത് മേഖല സെക്രട്ടറി അഖിൽ കാപ്പിരിക്കാട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe