ഭൗമ മണിക്കൂർ ഇന്ന്; വൈദ്യുതി വിളക്കുകൾ രാത്രി 8.30 മുതൽ 9.30 വരെ അണയ്ക്കണം

news image
Mar 22, 2025, 6:35 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കാൻ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഇത്തവണ ലോക ജലദിനം കൂടിയായതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നു രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാകണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe