ബ്ലേഡ് മാഫിയ; കുടിയിറക്കപ്പെട്ട കുടുംബത്തിന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ഐക്യദാർഢ്യം പ്രഖ്യാപിച്ചു

news image
Dec 19, 2022, 4:11 pm GMT+0000 payyolionline.in

വടകര ; ബ്ലേഡ് മാഫിയയുടെ ഇടപെടലിൽ ജപ്തി ചെയ്ത് കുടിയിറക്കപ്പെട്ട വള്ള്യാട് മായൻകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ സമരത്തോടൊപ്പം  നിൽക്കാൻ യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം  തീരുമാനിച്ചു. കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വള്ള്യാട് നെല്ലിമുക്കിൽ നടത്തുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു  ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. യൂസഫ് പള്ളിയത്ത്, പ്രദീപ് ചോമ്പാല, നീരജ് തോമസ്  പി.എം ഷുക്കൂർ.,വിനീഷ് കായണ്ണ,മനോജ്  ആവള ,പി  അബ്‌ദുൾ കരിം  പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe