പയ്യോളി: കേരള സർക്കാർ വിതരണം ചെയ്യുന്ന പ്രവാസി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും, നോർക്കമുഖേന വിവിധ പദ്ധതികൾക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന അനേകം പ്രവാസികളുടെ അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് കോഴിക്കോട് വെച്ച് ചേർന്ന ജനതാ പ്രവാസി സെൻ്റർ(ജെ പി സി) ജില്ലാ കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് സിയാദ് ഏലംകുളം അധ്യക്ഷൻ വഹിച്ച യോഗം എൽ ജെ ഡി സംസ്ഥാന സിക്രടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ ടി ദാമോദരൻ, സുനിൽ ഖാൻ, രാജൻ കൊളാവിപാലം, അനീസ് ബാലുശ്ശേരി, പ്രകാശൻ അരികുളം, ഉമേഷ് അരങ്ങിൽ, അനിൽ മേനോൻ എന്നിവർ പങ്കെടുത്തു.