തിക്കോടി: പ്രമുഖ പണ്ഡിതനും തിക്കോടി മുൻ ഖാസിയുമായിരുന്ന കാദിയരകത്ത് മർഹൂം മൊയ്ദീൻ മുസലിയാരുടെ ഭാര്യ ഫാത്തിമ (86) അന്തരിച്ചു. മുൻ കടലൂർ ഖാദി മമ്മു മുസലിയാരുടെ മകളാണ്.
മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, സുബൈദ, പരേതനായ മുഹമ്മദ്, പരേതനായ അബ്ദുൽ ജബ്ബാർ.
സഹോദരങ്ങൾ: അഹമ്മദ് ഹമദാനി, ആയിഷ, പരേതനായ അബ്ദുള്ള ഹമദാനി, പരേതയായ നബീസ.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11.30-ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
