കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമായ പൊയിൽക്കാവ് ദുർഗ്ഗാ-ദേവീ ക്ഷേത്ര മഹോത്സവത്തിൽ മേള വിസ്മയം തീർത്ത് പെരുവനം കുട്ടൻ മാരാരും ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരും ഭക്തജനങ്ങളെ ഉന്മാദ നൃത്തമാടിച്ചു. കാലത്ത് പടിഞ്ഞാറെക്കാവിൽ ആറാട്ടിനു ശേഷം വനമധ്യത്തിൽ നടന്ന പാണ്ടിമേളത്തിനായിരുന്നു പെരുവനം മേളപ്രമാണം വഹിച്ചത്.
ദീപാരാധനക്ക് ശേഷം കിഴക്കെ കാവിൽ നടന്ന ആലിൻകീഴ് മേളത്തിനായിരുന്നു ചേരാനെല്ലൂർ മേളപ്രമാണിയായത്. കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരവും, പടിഞ്ഞാറെ കാവിൽ ചാക്യാർ കൂത്തും ഉച്ചയോടെ കൊടിയിറക്കലും കഴിഞ്ഞു. കിഴക്കെ കാവിൽ ഉച്ചക്ക് ഓട്ടൻതുള്ളൽ, വൈകീട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ, ആലിൻ കീഴ് മേളത്തിനിടെ ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ടും ഉണ്ടായിരിക്കും.