പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ; കൃഷിക്കും പാർപ്പിടത്തിനും തൊഴിലിനും പരിഗണന

news image
Mar 21, 2023, 7:56 am GMT+0000 payyolionline.in
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ കൃഷിക്കും പാർപ്പിടത്തിനും തൊഴിലിനും മുന്തിയ പരിഗണന. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 202 3 – 24 ബജറ്റിൽ പാർപ്പിട പദ്ധതിക്ക് 1 കോടി 20 ലക്ഷവും കൃഷിക്കും അനുബന്ധ മേഖലക്കും കൂടി 80 ലക്ഷവും വകയിരുത്തിയിട്ടുണ്ട് കൂടാതെ ക്ഷീരമേഖലക്ക് 50 ലക്ഷം വേറെയും നീക്കിവെച്ചിട്ടുണ്ട്
പശ്ചാത്തല മേഖലക്ക് 85 ലക്ഷം രൂപ, ആരോഗ്യമേഖല 40 ലക്ഷം രൂപ സ്വയംതൊഴിൽ സംരഭങ്ങൾക്ക് 35 ലക്ഷം രൂപ വനിത, വയോജന ഭിന്നശേഷി പദ്ധതികൾക്കായി 50 ലക്ഷം രൂപ യുവജനക്ഷേമം 25 ലക്ഷം രൂപ വിദ്യാഭ്യാസ മേഖലക്ക് 15 ലക്ഷം രൂപ പട്ടികജാതി ക്ഷേമത്തിനായി 60 ലക്ഷം രൂപ ജലസേചന സ്രോതസ്സുകളുടെ സംരക്ഷണത്തിനായി 50 ലക്ഷം രൂപയും ശുചിത്വ പദ്ധതിക്കായി 20 ലക്ഷവും വകയിരുത്തിയ 7,85,79,961 രൂപ വരവും 7,11,44,20 രൂപ ചിലവും 1,47,50961 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അവതരിപ്പിച്ചു
പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷം വഹിച്ചു. കെ. ജീവാനന്ദൻ, കെ.ടി.എം.കോയ, ഷീബാശ്രീധരൻ , കെ പിമുഹമ്മദ് മുഹസിൻ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻമാസ്റ്റർ, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe