പൊതുപ്രവർത്തനം ആത്മസമർപ്പണമാകണം: പന്ന്യൻ രവീന്ദ്രൻ; പയ്യോളിയിൽ വി ആർ വിജയരാഘവൻ മാസ്റ്ററെ അനുസ്മരിച്ചു

news image
Jul 30, 2023, 11:01 am GMT+0000 payyolionline.in

പയ്യോളി: പൊതുപ്രവർത്തനം ആത്മസമർപ്പണമാകണം  അതിന് നമുക്ക് ഒരു മനസ്സാണ് വേണ്ടത്. നമുക്ക് എന്തു കിട്ടും എന്നു നോക്കിയല്ല പൊതു പ്രവർത്തനത്തി നിറങ്ങേണ്ടതെന്ന് മുതിർന്ന സി.പി.ഐ.നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിൻ്റെ നേർ ചിത്രമാണ് വി.ആർ.വിജയരാഘവൻ മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. പയ്യോളിയിൽ വി.ആർ.വിജയരാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.  നാടിൻ്റെ മാറ്റത്തിനുവേണ്ടി, ചൂഷണ മില്ലാതാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച മനുഷ്യർക്ക് നേതൃത്വം നൽകുകയും അറിവ് പകർന്നു നൽകുകയും ചെയ്ത മാതൃകാധ്യാപകനാണ് വിജയരാഘവൻ മാസ്റ്ററെന്നു അദ്ദേഹം തുടർന്ന് പറഞ്ഞു.

രാജ്യത്തെ വിമാനത്താവളങ്ങൾ , തുറമുഖങ്ങൾ, റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ലീസിനു നൽകുകയും ക്രമേണ കോർപ്പറേറ്റുകൾക്ക് സ്വന്തമാക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നദ്ദേഹം തുടർന്നു. കുക്കി വിഭാഗത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് ഒത്താശ ചെയ്യുന്നത് സംഘപരിവാറാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻ കേന്ദ്ര മന്ത്രി ചിദംബരത്തെ ജയിലിലടച്ച സംഭവത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഇ.ഡി.യുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതി ചെയർമാൻ വി.എം.ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു. സി.പി.ഐ.സംസ്ഥാന എക്സി.അംഗം ടി.വി.ബാലൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്, ടി. ചന്തുമാസ്റ്റർ, സബീഷ്കുന്നങ്ങോത്ത്,  ബഷീർ മേലടി, കെ.വി.ചന്ദ്രൻ ,സി.സത്യചന്ദ്രൻ ,ഇ.കെ.അജിത്ത്, അഡ്വ.എസ്.സുനിൽ മോഹൻ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe