തിക്കോടി: ‘ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവ്വീസിനെ സംരക്ഷിക്കാം’ ജനവിരുദ്ധ കേന്ദ്ര നയങ്ങൾക്കെതിരെ എഫ്.എസ് ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ പെരുമാൾപുരം ആശുപത്രി പരിസരത്ത് ‘അവകാശ സംരക്ഷണ സദസ്സ്’ സംഘടിപ്പിച്ചു. കെ.എസ്.ടി എ ജില്ലാ എക്സിക്യുട്ടീവ് അംഗം സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം കെ.കെ സുധീഷ് കുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.എസ്.ടി എ മേലടി സബ്ജില്ലാ സെക്രട്ടറി പി .അനീഷ് സ്വാഗതം പറഞ്ഞു.
അഭിവാദ്യമർപ്പിച്ചു കൊണ്ട് എൻ ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. മിനി , കെ.ജി എൻ എ അംഗം കെ.ടി .ഹരിത എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ.എസ്.ടി എ സബ്ജില്ലാ വൈസ് പ്രസിഡണ്ട് എ.ടി രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി.