തിക്കോടിയിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

news image
Sep 18, 2022, 12:13 pm GMT+0000 payyolionline.in

പയ്യോളി : തിക്കോടി പഞ്ചായത്ത് ബസാർ  സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി (BAMS)വിജയി ഡോ: അഭിനന്ദ് സുരേഷ് ,പ്ലസ് ടുവിന് ഫുൾ എപ്ലസ് നേടിയ ഡി.ബി ശിവപ്രഭ എന്നിവരെ അനുമോദിച്ചു.തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഇരുവർക്കും ഉപഹാരം നൽകി.

ചടങ്ങിൽ  പ്രസിഡന്റ് ടി.ഖാലിദ് അധ്യക്ഷനായി.മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.കെ വേണുഗോപാലൻ വിശിഷ്ടാതിഥിയായിരുന്നു.വാർഡ് മെമ്പർ സുബീഷ് പള്ളിത്താഴ ,സന്തോഷ് തിക്കോടി,വി.എം ദാമോദരൻ,പി.ടി കേളപ്പൻ  എന്നിവർ സംസാരിച്ചു.  ചടങ്ങിൽ സെക്രട്ടറി സി.ബാലൻ സ്വാഗതവും ടി.ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe