പയ്യോളി – പേരാമ്പ്ര റൂട്ടിൽ പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കണം: ഐ.എൻ.ടി.യു.സി.

news image
Jun 25, 2026, 6:04 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി – പേരാമ്പ്ര റൂട്ടിൽ കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി. ഗതാഗത വകുപ്പിന് നിവേദനം നൽകി. പയ്യോളിൽ നിന്ന് 18 കിലോമീറ്റർ ദൂരമുള്ള പേരാമ്പ്ര റൂട്ടിൽ നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ യാതൊരുവിധ സർവീസുകളും നിലവിലില്ല.

യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നിവേദനം സമർപ്പിച്ച ചടങ്ങിൽ പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി. പ്രസിഡന്റ് മനോജ് എൻ.എം., റീജിയണൽ സെക്രട്ടറിമാരായ സോമൻ ടി.ടി., അനിൽകുമാർ പള്ളിക്കര, കുട്ടൻപള്ളി പ്രജീഷ്, എം.കെ. മുനീർ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe