പുളിയഞ്ചേരി യു.പി.സ്കൂളിൽ 1978 – 79 ബാച്ചിന്റെ സ്നേഹ സംഗമം

news image
Oct 16, 2023, 5:38 pm GMT+0000 payyolionline.in

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്കൂളിലെ 1978 – 79ലെ ഏഴാം ക്ലാസ്സ് ബാച്ചിന്റെ ഒത്തുകൂടൽ  കൊല്ലം ചിറക് സമീപമുള്ള ലെയ്ക്ക് വ്യു ഓഡിറ്റോറിയത്തിൽ  ചേർന്നു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്‌  ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാലചന്ദ്രൻ നാമംഗലത്ത് അധ്യക്ഷം വഹിച്ചു. ഗംഗാധരൻ എം വി
സ്വാഗതവും സത്യൻ ടി കെ നന്ദിയും പ്രകാശിപ്പിച്ചു.

ആശംസകൾ നേർന്നുകൊണ്ട് ദിനേശൻ കെ വി, സുരേഷ് എം കെ, ശ്രീധരൻ , അജിത. പി എന്നിവർ സംസാരിച്ചു. ജെ സി ഐ യുടെ അവാർഡ് ലഭിച്ച വടകര ട്രാഫികിലെ ഹോംഗാർഡ് സന്തോഷ് എ ടി യെ യോഗം ആദരിച്ചു. 44 വർഷങ്ങൾക്കപ്പുറത്തെ സൗഹൃദം പുതുക്കാനായി 40 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഈ കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe