പയ്യോളി: 31ാമത് എസ് എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ 273 പോയിന്റ് നേടി തച്ചൻകുന്ന് യൂണിറ്റ് ജേതാക്കളായി. 202 പോയിന്റ് നേടി കോട്ടക്കൽ യൂണിറ്റും 183 പോയിന്റ് നേടി ബിസ്മിനഗർ യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.
സർഗ്ഗ പ്രതിഭയായി മുഹമ്മദ് ഷഫിൻ പയ്യോളി ടൗണും കലാ പ്രതിഭയായി മുന്നാ മാസിൻ കോട്ടക്കലും തിരഞ്ഞെടുക്കപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി പയ്യോളി ഐ.പി.സി കാമ്പസിൽ നടന്ന 31ാം എഡിഷൻ സാഹിത്യോത്സവിന്റെ സമാപന സെഷൻ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്തു.
സഹദ് സഖാഫി കൊയിലാണ്ടി അനുമോദന പ്രഭാഷണം നടത്തി.
കമ്മന ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ സഖാഫി ജേതാക്കളെ പ്രഖ്യാപിച്ചു. അസീസ് പി പി, സിറാജ് മൂലൂർ, റാഷിദ് വി പി, ഷെഫ്ലിൻ മാഷ്, ഷബീബ് കൊവ്വപ്പുറം സംബന്ധിച്ചു. ഹാത്വിബ് ഹുസൈൻ സ്വാഗതവും മിഷാൽ കിഴൂർ നന്ദിയും പറഞ്ഞു.