പയ്യോളി : 2012 ഫ്രിബ്രവരി 13ന് മാർക്സിസ്റ്റ് അക്രമകാരികളാൽ കൊലചെയ്യപ്പെട്ട പയ്യോളി സി ടി മനോജിൻ്റെ 12രാം ബലിദാനദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും ശ്രദ്ധാഞ്ജലി സാംഘിക്കും നടന്നു.
രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തസഹ ബൗദ്ധിക് ശിക്ഷൺപ്രമുഖ് പി പി സുരേഷ് ബാബു ശ്രദ്ധാഞ്ജലി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംഘത്തിൻ്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും ചുമതലക്കാരും സംഘബന്ധുക്കളും നാട്ടുകാരും ചടങ്ങിൽ സംബദ്ധിച്ചു.
തുടർന്ന് നടന്ന സാംഘിക്കിൽ കൊയിലാണ്ടി ഖണ്ഡ് സഹകാര്യവാഹ് കെ ബിജു സ്വാഗതവും ഖണ്ഡ് പ്രചാർപ്രമുഖ് കെ പി കൃപേഷ് മാസ്റ്റർ ആമുഖഭാഷണവും നടത്തി. ഖണ്ഡ് സഹസംഘചാലക് പുത്തലത്ത് നാരായണൻ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ച സാംഘികിൽ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി പി സുരേഷ് ബാബു ബൗദ്ധിക് നടത്തി.സംഘത്തിൻ്റെ വടകര ജില്ലാകാര്യവാഹ് പി ടി ശ്രീലേഷ്,ജില്ലാ വിദ്യാർത്ഥി പ്രമുഖ് കെ രാജേഷ്, ജില്ലാ സഹകാര്യവാഹക് സി.പി ബിജു കൊയിലാണ്ടി ഖണ്ഡ് കാര്യവാഹക് കെ സുനിൽകുമാർ, ഖണ്ഡ് സഹകാര്യവാഹക് വി രാമകൃഷ്ണൻ തുടങ്ങിയവരും മറ്റ് സംഘപരിവാർ സംഘടനകളുടെ ചുമതലക്കാരും ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.