പയ്യോളി ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡന്റ്‌ സിസി ബബിത്ത്, സെക്രട്ടറി എം.പി ജിതേഷ്, ട്രഷറർ ആർ.സന്തോഷ്

news image
Jun 26, 2023, 2:35 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു. സിസി ബബിത്ത് പ്രസിഡന്റായും, എം.പി ജിതേഷ് സെക്രട്ടറി, ആർ.സന്തോഷ് ട്രഷറർ, ഫൈസൽ സൂപ്പർ, പി പി പ്രഭാകരൻ മഹർ ഫൈസൽ എന്നിവർ വൈസ് പ്രസിഡണ്ട് മാരായും, ജോ:സെക്രട്ടറിയായി നിധീഷ് എന്നിവർ ചുമതല ഏറ്റു. പയ്യോളി ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിന് ഡിസ്റ്റിക് 318 ഇ യുടെ മുൻ ഡിസ്റ്ററിക്ക് ഗവർണറായ ഡോക്ടർ സുചിത്ര സുധീർ നേതൃത്വം നൽകി .

പ്രസിഡന്റ്‌ സിസി ബബിത്ത്

സെക്രട്ടറി എം.പി ജിതേഷ്

ട്രഷറർ ആർ.സന്തോഷ്

മുൻ പ്രസിഡൻ്റ് പി ഹരിദാസൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു. ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി ബാലകൃഷ്ണൻ, ലിയോ മൾട്ടിപ്പിൽ പ്രസിഡൻ്റ് സെനയാസർ, റീജിയണൽ ചെയർപേഴ്സൺ ഫൈസൽ, സോൺ ചെയർമാൻ മോഹനൻ പി ആയുർവേദനിലയം, സമീർ കെ എം, ടിപി നാണു , ടി എം പ്രേമദാസ് , പി രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭൂട്ടാനിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലെ റോയൽ യൂണിവേഴ്സിറ്റി ടീം അംഗമായ അൻസിയ സിനോയി, എസ്.എസ്.എൽ.സി, +2 പരിക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe