പയ്യോളി മുൻസിപാലിറ്റിയിലെ അർബ്ബൻ പ്രൈമറി ഹെൽത്ത് സെൻ്ററിന് അഭിമാന നേട്ടം

news image
Aug 12, 2024, 12:16 pm GMT+0000 payyolionline.in

പയ്യോളി: കേരള സർക്കാർ സംസ്ഥാന തലത്തിൽ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ ആശുപത്രിയുടെ പ്രവർത്തനവും നിലവാരവും വിലയിരുത്തി നൽകുന്ന കായകൽപ്പ് അവാർഡ് അർബ്ബൻ പ്രൈമറി ഹെൽത്ത് സെൻ്റർ വിഭാഗത്തിൽ മൂന്നാം ക്ലസ്റ്ററിൽ പയ്യോളി അർബ്ബൻ പ്രൈമറി ഹെൽത്ത് സെൻ്ററിന് 94.15 ശതമാനം മാർക്കോടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2 ലക്ഷം രൂപയാണ് പുരസ്ക്കാര തുക.

പുരസ്കര നിറവിൽ ചേർന്ന മീറ്റിംഗിൽ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ, വൈസ് ചെയർപേഴ്സൻ പത്മശ്രീ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യഷൻ പി.എം ഹരിദാസൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യഷ ഷെജ്മിന, കൗൺസിലർമാരായ സിജിന മോഹനൻ,സി.കെ ഷഹനാസ്, മെഡിക്കൽ ഓഫീസർ ഡോ.സായി ലക്ഷ്മി, രമേശൻ മാസ്റ്റർ,ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുളള, സുബീഷ് ,സ്റ്റാഫ് അംഗങ്ങൾ ആശാവർക്കർമാർ എന്നിവര്‍ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe