പയ്യോളി ബീച്ച് റോഡിലെ ‘വിവാദ’ മത്സ്യബൂത്ത്‌ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടർന്നെന്ന് – വീഡിയോ

news image
Jul 4, 2024, 8:19 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന മത്സ്യ ബൂത്ത് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു.

പയ്യോളി നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരമാണ് സ്ഥാപനം അടച്ചു പൂട്ടുന്നതെന്ന് നോട്ടീസും പതിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിലായി നവംബർ മാസം ഇറങ്ങിയ കോടതി ഉത്തരവിലാണ് നഗരസഭയ്ക്ക് അനുകൂലമായി വിധിയുണ്ടായതെന്ന് പറയുന്നു. ഇത് സംബന്ധമായ വിവരം നഗരസഭക്ക് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

ഇതിനെ തുറന്ന് നടപടിയെടുക്കാൻ വേണ്ടി വന്നപ്പോൾ കടയുടമകൾ ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കോടതി ഉത്തരവ് സ്ഥലത്ത് എത്തിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.

2010 ൽ പയ്യോളി ഗ്രാമപഞ്ചായത്ത് സിപിഎം ഭരിച്ചപ്പോൾ അന്നത്തെ പ്രസിഡന്റ് എംടി സുരേഷ് ബാബുവാണ് ഈ സ്ഥാപനത്തിനെതിരെ ആദ്യം നടപടി എടുത്തത്. പിന്നീട് ട്രിബ്യൂണലിലും ഹൈക്കോടതിയിലുമായി സ്ഥാപന ഉടമകൾ നഗരസഭക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2012 ൽ സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. അന്തിമ വിധി വരുന്നതുവരെ സ്ഥാപനം തുറന്നു പ്രവർത്തിക്കാനുള്ള സ്റ്റേ ഓർഡറും ഉടമക്ക് ലഭിച്ചിരുന്നു.

പിന്നീട് 2016ലും 2021 ലും നടപടിയെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടിയിരുന്നു. ഓരോ തവണ നടപടിക്ക് വിധേയമാകുമ്പോഴും നിയമ പോരാട്ടത്തിലൂടെ അനുകൂല ഉത്തരവ് സമ്പാദിച്ചാണ് സ്ഥാപനം ഇതുവരെ പ്രവർത്തിച്ചത്.

ഇപ്പോൾ ഹൈക്കോടതിയിൽ നിന്നാണ് നഗരസഭയ്ക്ക് അനുകൂലമായി വിധി ഉണ്ടായെങ്കിലും ട്രിബൂണലിലെ കേസ് അവസാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

 

പയ്യോളി നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ മേഘനാഥൻ, മജീദ്, രജനി എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യ ബൂത്തിനെതിരെയുള്ള നടപടി എടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe