പയ്യോളി നഗരസഭ മേലടി ബ്ലോക്കിൽ മികച്ച ഹോംഷോപ്പ് പഞ്ചായത്ത്

news image
Sep 13, 2024, 11:48 am GMT+0000 payyolionline.in

പയ്യോളി: 2023-24 വർഷത്തെ മേലടി ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരത്തിന് പയ്യോളിനഗരസഭ അർഹത നേടി ! വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച്, കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണന സംവിധാനം സൃഷ്ടിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഹോംഷോപ്പ് പദ്ധതി ആരംഭിച്ചത്. ഹോംഷോപ്പ് പദ്ധതിയുടെ പതിനഞ്ചാം വാർഷികാഘോഷ പരിപാടിയായ അത്തപ്പൂ മഴയിൽ വച്ചാണ് അവാർഡ് പ്രഖ്യാപനങ്ങളും വിതരണവും നടന്നത്.

ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പയ്യോളി സി ഡി എസ് ചെയർപേഴ്സൺ രമ്യ .പി , ടി പി രാമകൃഷ്ണൻ എംഎൽഎയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ എം ജയപ്രഭ, സിഡിഎസ് ചെയർപേഴ്സൺ കെ.ലതിക, കാദർ വെള്ളിയൂർ, സി ഷിബ, കെ ഇന്ദിര കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ റിത്ത എൻ.കെ തുടങ്ങിയവരും സംബന്ധിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹോംഷോപ്പ് പദ്ധതി സെക്രട്ടറി പ്രസാദ് കൈതക്കൽ സ്വാഗതവും സതീശൻ സ്വപ്നക്കൂട് സി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe