പയ്യോളി: പയ്യോളി നഗരസഭയില്‍ കുട്ടികളുടെ ഹരിതസഭ നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് കുട്ടികളുടെ ഹരിതസഭ നടത്തപ്പെട്ടത്. കുട്ടികളിൽ ശുചിത്വ അവബോധമുണ്ടാക്കുന്നതിനും,സ്കൂളുകളിലെ മാലിന്യ സംസ്കരണ സൗകര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് ഹരിതസഭ സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ നഗരസഭ ശുചിത്വ റിപ്പോർട്ട് അവതരിപ്പിച്ചു. യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 10 സ്കൂളുകളാണ് പങ്കെടുത്തത്. കുട്ടികളുടെ 5 പേർ അടങ്ങുന്ന പാനലാണ് ഹരിതസഭ നിയന്ത്രിച്ചത്. ഫാത്തിമ നസ്രിൻ (വെസ്റ്റ് UPS അയനിക്കാട് ) തമന്ന ഫാത്തിമ (കിഴൂർ എയുപിഎസ് ), നോബിൻ (കിഴുർ ജിയുപിഎസ്), മുഹമ്മദ് അമീൻ (കുഞ്ഞാലി മരക്കാർ എച്ച്എസ്എസ്), നജ (എസ്എന്‍ബിഎം യുപിഎസ്) എന്നീ വിദ്യാർത്ഥികളാണ് പാനൽ അംഗങ്ങൾ.
സ്കുളുകൾ അവതരിപ്പിച്ച റിപ്പോർട്ടുകളിൻ മേൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി.ടി.കെ മറുപടി പറഞ്ഞു. തുടർന്ന് നഗരസഭ ചെയർമാനും കൗൺസിലർമാരും കുട്ടികളുമായി സംവദിച്ചു. സ്കൂളുകളിലെ മാലിന്യ സംസ്കരണവുമായ ബന്ധപ്പെട്ട വിഷയങ്ങളും ചെയ്യേണ്ട കാര്യങ്ങളും കുട്ടികൾ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തി. കുട്ടികളുടെ ചോദ്യങ്ങൾക്ക് നഗരസഭ ചെയർമാൻ മറുപടി പറഞ്ഞു. കൗൺസിലർമാരായ കെ.ടി. വിനോദ് , സുജല ചെത്തിൽ, ഗോപാലൻ കാര്യാട്ട് , കെ.കെ ആതിര , സി.കെ ഷഹ്നാസ് , സ്വച്ച് ഭാരത് വൈപി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.