പയ്യോളി: പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പയ്യോളി ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുമായ വി വി സുധാകരന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ടി വിനോദൻ ആദ്യക്ഷനായി. മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിൽ സ്ഥാപിക്കാനുള്ള ഛായചിത്രം വി പി സുധാകരന്റെ ഭാര്യയിൽ നിന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് ഏറ്റുവാങ്ങി.
ഇ കെ ശീതൾ രാജ്, എൻ എം മനോജ്, കേളോത്ത് ബാബു, ചന്ദ്രഹാസൻ പള്ളിവളപ്പിൽ, ഷിജേഷ് സുധാകരൻ, പ്രജീഷ് കുട്ടംവള്ളി, ഇ കെ ബിജു, കെ ടി അനീഷ് എന്നിവർ നേതൃത്വം നൽകി മുതിർന്ന കോൺഗ്രസ് നേതാവ് പി വി ഗംഗാധരൻ മരണപെട്ടതിനാൽ ഇന്ന് വൈകീട്ട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, രാജീവ് ഗാന്ധി മിനി ഓഡിറ്റോറിയം പയ്യോളിയിൽ ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ വി പി സുധാകരൻ അനുസ്മരണം മാറ്റിവെച്ചതായി പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ടി വിനോദൻ അറിയിച്ചു