പയ്യോളി കാരേക്കാട് റബീഅ് `24′ സംഘടിപ്പിച്ചു

news image
Sep 8, 2024, 2:44 pm GMT+0000 payyolionline.in

 

പയ്യോളി: ‘റബീഅ് 24’ പ്രോഗ്രാമിന് കരേക്കാട് യൂണിറ്റിൽ പ്രൗഢ തുടക്കം. സി എം സെന്ററിൽ പ്രസ്ഥാന കുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ സയ്യിദ് ഇസ്മായിൽ ബാഫഖി കൊയിലാണ്ടി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ മജ്ലിസിന് നേതൃത്വം നൽകി.   പരിപാടി അബൂബക്കർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു.

പയ്യോളി കാരേക്കാട് യൂണിറ്റിൽ നടന്ന റബീഉൽ 24 പരിപാടിക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകുന്നു 

അബ്ദുന്നാസിർ സഖാഫി അധ്യക്ഷത വഹിച്ചു. ആഷിക് അലി ഖുതുബി മദ്ഹുൽ റസൂൽ പ്രഭാഷണം നടത്തി. പ്രസ്തുത സംഗമത്തിൽ എ എം ഹാജി, എം കെ ഹാജി, കമ്മന ഉമർ ഹാജി, ഹമീദ് യു പി, റഷീദ് എം സി, അസീസ് പി പി, നവാസ് പി എം  സംബന്ധിച്ചു. അജ്നാസ് ഹാഷിമി സ്വാഗതവും മഅ്ശൂഖ് ഹാഷിമി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe